ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്

നാഷണല്‍ സര്‍വീസ് സ്‌കീം മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു യൂണിവേഴ്‌സിറ്റികള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും നല്‍കുന്ന ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പുരസ്‌കാരം സമ്മാനിക്കും.
മികച്ച ഡയറക്ടറേറ്റിനു വേണ്ടി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. വിജയകുമാറും മികച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പ്രശംസാപത്രവും മൂന്നു ലക്ഷം രൂപയും ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബാര്‍ അഹമ്മദും പുരസ്‌കാരം ഏറ്റുവാങ്ങും. ഡിജിറ്റല്‍ പഞ്ചായത്ത്, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























