മുസ്ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിയതിന് പിന്നാലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

മുസ്ലിം യുവാവിന്റെ കൂടെ ഹിന്ദുവായ യുവതി ഒളിച്ചോടിയതിന് പിന്നാലെ ഉത്തള്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണിത്. പെണ്‍കുട്ടിലെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ഒളിച്ചോടിയവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
തട്ടിക്കൊണ്ടു പോകല്‍, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം കുടുബത്തെ അക്രമിച്ച് രണ്ടുമാസം പിന്നിടുന്നതിന് മുമ്പാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























