മോഡിയുടെ നയതന്ത്ര ചര്‍ച്ചകള്‍ ഇനി മലേഷ്യയിലും സിംഗപ്പൂരിലും

കിഴക്കന്‍ രാജ്യങ്ങളുമായി ബന്ധം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നാലു ദിവസത്തെ മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യാത്രതിരിക്കും. സിംഗപ്പൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ യാത്ര. മലേഷ്യയില്‍ 21നു പതിമൂന്നാമത് ഇന്ത്യ ആസിയാന്‍ രാഷ്ട്ര ഉച്ചകോടിയിലും തുടര്‍ന്നു പത്താമതു കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ സന്ദര്‍ശത്തിനിടയില്‍ പ്രധാനമന്ത്രി ജപ്പാന്‍, ചൈന, ന്യൂസീലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മാര്‍ എന്നീ രാഷ്ടങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ മലേഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രി നേതൃത്വം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























