Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മുടങ്ങി കിടക്കുന്ന വിവിധ റോഡു വികസന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ മോഡി സര്‍ക്കാരിന്റെ തീരുമാനം

19 NOVEMBER 2015 01:18 PM IST
മലയാളി വാര്‍ത്ത.

34 പ്രോജക്ടുകളിലായി 35000 കോടി രൂപയുടെ റോഡു വികസന പദ്ധതികള്‍ മുടങ്ങി പോയതിനെ തുടര്‍ന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, തങ്ങളുടേതല്ലാത്ത കാരണം മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പര്യാപ്തമായ നഷ്ടപരിഹാരം നല്‍കുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മോഡി സര്‍ക്കാര്‍ അനുമതി നല്‍കി.

മറ്റൊരു സുധീര നടപടിയിലൂടെ 1000 കോടി രൂപ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സ് മന്ത്രാലയത്തിനെ സര്‍ക്കാര്‍ അധികാരപ്പെടുത്തി. സമൂല ചെലവില്‍ നിന്നും ഭൂമിയുടെ വില മാറ്റി നിര്‍ത്തിയാല്‍ വേഗത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളാനാവും എന്ന രീതിയില്‍ ഉയര്‍ന്നു വന്ന ഒരു നിര്‍ദ്ദേശത്തിന് സ്വീകാര്യത നല്‍കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയിലാണ് ബുധനാഴ്ച ഈ രണ്ട് സുപ്രധാന തീരുമാനങ്ങളും കൈകൊണ്ടത്.

ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ടോള്‍) മോഡില്‍ ഉള്‍പ്പെട്ടതും അത് ഏറ്റെടുത്തവരുടെ കുറ്റം കൊണ്ടല്ലാതെ മുടങ്ങി കിടക്കുന്നതുമായ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കരാറില്‍ ഇളവ് അനുവദിക്കുന്ന കാലപരിധി നീട്ടി കൊടുക്കാന്‍ നാഷണല്‍ ഹൈവേയ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയെ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്‌സ് ചുമതലപ്പെടുത്തിയിട്ടുള്ളതായി ഗവണ്‍മെന്റിന്റെ ഒരു പത്രകുറിപ്പില്‍ പറയുന്നു.

തടസ്സപ്പെട്ടു കിടക്കുന്ന ഈ പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ കാലതാമസം മൂലം കരാറുകാരന് വാര്‍ഷിക വരുമാനത്തില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാനും നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അറിയിപ്പ് പറയുന്നു. ചുരുക്കത്തില്‍, 3500 കി. മീറ്ററോളം വരുന്ന മുടങ്ങിപ്പോയ റോഡു പണി പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം.

ഓരോ കരാറുകാരന്റേയും കാര്യം പ്രത്യേകം പ്രത്യേകമായി പരിഗണിച്ച് വേണ്ട നടപടികള്‍ എടുക്കുവാനാണ് എന്‍എച്ച് എ ഐയെ ക്യാബിനറ്റ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നാണ് ഊര്‍ജ്ജ-കല്‍ക്കരി മന്ത്രി പീയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞത്. പദ്ധതി മുടങ്ങിക്കിടന്ന കാലത്തേക്കുള്ള ആനുകൂല്യം നല്‍കുന്നത് ഉപാധികള്‍ക്കനുസൃതമായിട്ടാണ്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു നല്‍കണമെന്നതാണ് പ്രധാന വ്യവസ്ഥ. കരാറുകാരുമായും, ബാങ്കുകാരുമായും എന്‍ എച്ച് എ ഐ കൂടിയാലോചനകള്‍ നടത്തിയതിനു ശേഷമായിരിക്കും കൂടുതല്‍ തുകകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. കരാറുകാരന്റേതല്ലാത്ത കാരണങ്ങളാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലവിളംബം ഉണ്ടാക്കിയതെങ്കില്‍ ഇവര്‍ക്കായി അധിക തുക അനുവദിച്ചു നല്‍കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കുമെന്ന് എന്‍എച്ച്എഐ ചെയര്‍മാന്‍ രാഘവ് ചന്ദ്ര പറഞ്ഞു.

ഇവയില്‍ പകുതിയോളം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍ക്കിടയില്‍ പുനരാരംഭിച്ചിട്ടുണ്ട്. ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനത്തെ കുറിച്ച് അറിഞ്ഞാല്‍ കരാറുകാര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകാര്‍ക്ക് മടിയുണ്ടാകാന്‍ ഇടയില്ലെന്നും ചന്ദ്ര പറഞ്ഞു.

സ്ഥലമേറ്റെടുക്കലിന്റേയും പരിസ്ഥിതിയുടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് അനുമതി തടഞ്ഞതിനാലാണ് മിക്ക പദ്ധതികളും മുടങ്ങി കിടക്കുന്നത്. 3 ലക്ഷം കോടിയോളം രൂപയ്ക്കുള്ള 280 റോഡു വികസന പദ്ധതികളാണ് കഴിഞ്ഞ മാസങ്ങളില്‍ ഗവണ്‍മെന്റ് തടഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends