മുസ്ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടി: ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

മുസ്ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
തട്ടിക്കൊണ്ടുപോകല്‍, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരേ കേസെടുത്തതായി ഡിഎസ്പി അനുരാഗ് സിംഗ് അറിയിച്ചു.
പെണ്‍കുട്ടിയുടെ വിവാഹം അടുത്തദിവസം നടക്കാനിരിക്കെയാണ് ഒളിച്ചോടല്‍. ഒളിച്ചോടിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തിയിട്ട് രണ്ടുമാസം കഴിയുന്നതിനു മുമ്പാണ് വീണ്ടും സംഘര്‍ഷാസ്ഥ ഉടലെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























