ലോക്കല്‍ ട്രെയിന്റെ ബ്രെയ്ക്ക് കേബിളുകള്‍ ഉറുമ്പുകള്‍ തിന്നു

കല്യാണ്‍ ഛത്രപതി ശിവാജി ടെര്‍മിനസ് ലോക്കല്‍ ട്രെയിയിനിലെ ഇപി ബ്രേക്കിംഗ് കേബിളുകള്‍ ഉറുമ്പുകള്‍ തിന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ട്രെയിന്‍ മാട്ടുംഗ കടന്നപ്പോഴാണ് ഇപി ബ്രേക്കിനെ ബന്ധിപ്പിക്കുന്ന കേബിളുകള്‍ യാഥാക്രമം പ്രവര്‍ത്തിക്കുന്നില്ലെന്ന് സൂചിപ്പിച്ച് ഡാഷ്‌ബോര്‍ഡില്‍ ഫ്‌ലിക്കര്‍ തെളിഞ്ഞത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സെക്കന്ററി ബ്രെയ്ക്കുകളുടെ സഹായത്തോടെ മോട്ടോര്‍മാന്‍ ട്രെയിന്‍ ഓടിക്കുകയായിരുന്നു. അറ്റകുറ്റപണികള്‍ക്കായി ട്രെയിന്‍ കുര്‍ളയിലേക്ക് കൊണ്ടുപോയി.
എസ്‌കെഎസ്12 കേബിള്‍ ഇന്‍സുലേറ്ററും ഇന്‍കോഡര്‍ കേബിളുമാണ് ഉറുമ്പുകള്‍ കടിച്ചു നാശമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമാറ്റിവെക്കും. ബ്രേക്ക് സംവിധാനം തകരാറിലായതില്‍ പരിഭാന്ത്രരാകേണ്ട ആവശ്യമില്ലെന്നും സെക്കന്ററി ബ്രെയ്ക്കുകള്‍ ഉള്‍പ്പെടെ ട്രെയിന്‍ നിയന്ത്രിക്കാന്‍ മറ്റു ബ്രെയ്ക്കുകള്‍ ട്രെയിനിനുണ്ടെന്നും ചീഫ് പി.ആര്‍.ഒ നരേന്ദപാട്ടീല്‍ അറിയിച്ചു. അതിനാല്‍ ട്രെയിന്‍ ഓടിക്കുന്നതിന് ബുദ്ധിമുട്ടില്ല. ഉറുമ്പുകളെ നിയന്ത്രിക്കുന്നതിനായി കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഉറുമ്പുകളെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























