യു.പിയില്‍ കോളേജ് പ്രിന്‍സിപ്പലും സഹോദരനും വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്വകാര്യ കോളേജ് പ്രിന്‍സിപ്പലിനെയും അദ്ദേഹത്തിന്റെ സഹോദരനെയും അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി.
ബല്ലിയ ജില്ലയിലെ റെവ്‌ലിയില്‍ വ്യാഴാഴ്ചയാണ് സംഭവം. മഠിലെ സ്വാമി ദേവാനന്ദ് ഇന്റര്‍ കോളേജ് പ്രിന്‍സിപ്പല്‍ രാംജി സിംഗും സഹോദരന്‍ വിജയ് ബഹാദുര്‍ സിംഗുമാണ് കൊല്ലപ്പെട്ടത്.
റെവ്‌ലിക്ക് സമീപം മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരന്‍മാരെ ഒരു സംഘം അക്രമികള്‍ വാഹനം തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിനു ശേഷം അക്രമികള്‍ കടന്നുകളഞ്ഞു.
രാംജിയും ബഹാദുറും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























