ട്വിറ്ററില്‍ രണ്ടാമനായി ആംആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ജനപ്രീയനാകുന്നു

ആംആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലും ജനപ്രീയനാകുന്നു. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ രണ്ടാം സ്ഥാനമെന്ന നേട്ടമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്വന്തമാക്കിയത്. മൈക്രോബ്ലോഗിംഗ് സൈറ്റില്‍ അറുപതു ലക്ഷം ഫോളോവേഴ്‌സുമായാണ് കേജരിവാള്‍ രണ്ടാമതെത്തിയത്. ആംആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചീഫ് അങ്കിത് ലാലാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ്. ഒരുകോടി അറുപതുലക്ഷം ആളുകളാണ് മോദിയെ പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂറാണ് കൂടുതല്‍ പേര്‍ പിന്തുടരുന്ന മറ്റൊരു ഇന്ത്യന്‍ നേതാവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























