ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കോടി രൂപയോളം വില വരുന്ന ഹെറോയിന്‍ സൈനികര്‍ പിടികൂടി

പഞ്ചാബില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. ഫിറോസ്പൂര്‍ സെക്ടറിനു സമീപത്തു നിന്ന് ബിഎസ്എഫ് സൈനികരാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ടു കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 10 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 295 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയിട്ടുള്ളതെന്നും ബിഎസ്എഫ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























