വൈറ്റ് ഹൗസ് തകര്‍ക്കുമെന്ന് ഐ.എസ് ഭീഷണി

പാരീസ് ആക്രമണത്തിനു പിന്നാലെ പുതിയ ഭീഷണികളുമായി ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. വൈറ്റ് ഹൗസ് തകര്‍ക്കുമെന്ന് ഐഎസ് ഭീഷണി. വീഡിയോ സന്ദേശം മുഖേനയാണ് ഭീഷണിയുണ്ടായിരിക്കുന്നത്.
കാര്‍ ബോംബ് ആക്രമണവും ചാവേര്‍ ആക്രമണവും നടത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
പാരീസിനേക്കാള്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
പാരീസില്‍ ഐഎസ് ഭീകരര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 129 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ആകെ ജനസംഖ്യയുടെ 50 ലക്ഷം വരുന്ന മുസ്ലീംങ്ങള്‍ ഭീതിയുടെ നിഴലിലാണ് ഇപ്പോള്‍ കഴിയുന്നത്. ഫ്രാന്‍സില്‍ ആഭ്യന്തരയുദ്ധമുണ്ടാക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























