റാഗിംഗിനിരയായ വിദ്യാര്‍ഥി ജീവനൊടുക്കി

സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ഹൈദരാബാദ് സ്വദേശി വി.കൃഷ്ണ ചൈതന്യ (19) ആണ് മരിച്ചത്. കോളജില്‍നിന്നു ദീപാവലി അവധിക്കു വീട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥി.
ശേഖര്‍ എന്ന സീനിയര്‍ വിദ്യാര്‍ഥി തന്നെ റാഗ് ചെയ്തുവെന്നും കൈവശമുണ്ടായിരുന്ന പണം എടുത്തുകൊണ്ടു പോയെന്നും കൃഷ്ണ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന വിദ്യാര്‍ഥികളില്‍നിന്നു മാനസിക പീഡനം ഉണ്ടായെന്നും വിദ്യാര്‍ഥി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























