മഴ തുടരുന്നു: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 111 ആയി

കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 111ആയി. സംസ്ഥാനത്തിന് കേന്ദ്ര സഹായം ഉടന്‍ എത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കഡലൂര്‍ ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ദേശിയ ദുരന്ത നിവാരണ സേന, സൈന്യം, തീരസംരക്ഷണ സേന തുടങ്ങിയ വിഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























