തമിഴ്‌നാട്ടില്‍ വന്‍ ചുഴലിക്കാറ്റിന് സാധ്യത...തമിഴ്‌നാടിനെ വട്ടംകറക്കി വ്യാജ വാട്‌സ്ആപ് സന്ദേശം

തമിഴ്‌നാടിനെ വിടാതെ ദുരിതങ്ങള്‍. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിനെ ആശങ്കയിലാക്കി വ്യാജ വാട്‌സ്ആപ് സന്ദേശം. നാസ പുറത്തുവിട്ടത് എന്നപേരില്‍ പ്രചരിച്ച സന്ദേശം തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയതോടെ മഴക്കെടുതി അനുഭവിക്കുന്ന പലരം പ്രാണരക്ഷാര്‍ത്ഥം എല്ലാം ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സന്ദേശം തെറ്റാണെന്ന പ്രചരണം മാധ്യമങ്ങളും നല്‍കിവരുന്നുണ്ട്. ചെന്നൈ വന്‍ ദുരന്തത്തിലേക്ക് അടുക്കുന്നതായി നാസ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ് സന്ദേശം. നവംബര്‍ 21, 22 തീയതികളില്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത മഴ തമിഴ്‌നാട്ടില്‍ പെയ്തിറങ്ങുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഈ സമയം ചെന്നൈയില്‍ 250 സെന്റീമീറ്റര്‍ മഴയാവും പെയ്യുക. ദുരന്തം നേരിടുന്നതിന് കൂടുതല്‍ സുരക്ഷാ ജീ വനക്കാരെ തമിഴ്‌നാട്ടില്‍ നിയമിക്കാന്‍ കേന്ദ്രസര്‍
തീരുമാനിച്ചു. നാസയുടെ പ്രവചനം പാഴകാറില്ലെന്നും പ്രമുഖ ദേശിയ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതായും സന്ദേശത്തിലുണ്ട്.
മഴക്കെടുതിയില്‍ കുടുങ്ങിയവരെയാണ് സന്ദേശം കൂടുതലായി ബാധിച്ചത്. അധികൃതര്‍ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഭയപ്പെടേണ്ടതില്ലെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























