മാംസം പാകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു

മാംസം പാകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ മധ്യപ്രദേശില്‍ യുവാവ് തീ കൊളുത്തി കൊന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജബല്‍പൂര്‍ ജില്ലയിലെ ചാന്ദ്‌നി ചൗക്ക് സ്വദേശി ശബ്‌നയാണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നോടെ ആട്ടിറച്ചിയുമായി എത്തിയ ഭര്‍ത്താവ് ലിയാഖത്ത് പാചകം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നേരം ഒരുപാട് വൈകിയെന്നും താന്‍ ക്ഷീണിതയാണെന്നും അറിയിച്ച ഭാര്യ മാംസം പാകം ചെയ്യുന്നതിന് വിസമ്മതിച്ചു.
ഇതോടെ കോപാകുലനായ ലിയാഖത്ത് ശബ്‌നത്തെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന ഏഴുവയസ്സുകാരിയായ മകള്‍ സമീപത്തുള്ള ശബ്‌നത്തിന്റെ വീട്ടില്‍ വിവരമറിയിക്കുകയും ബന്ധുക്കളെത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
യുവതിക്കൊപ്പം ലിയാഖത്തിനെയും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബദ്ധത്തില്‍ പറ്റിയ അപകടമാണെന്നാണ് യുവാവ് അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍ ശബ്‌നം ഡോക്ടര്‍മാരോട് സംഭവം വെളിപ്പെടുത്തി.
ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായ ലിയാഖത്ത് ആശുപത്രിയില്‍ നിന്നും മുങ്ങി. ശബ്‌നം പിന്നീട് മരണത്തിന് കീഴടങ്ങി. ശബ്‌നത്തിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ലിയാഖത്തിനെതിരെ കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























