തീവ്രവാദികളേ നിങ്ങള്‍ ഭയപ്പെടുക; നിങ്ങളെ നേരിടാന്‍ ഇവിടെ വീരപുത്രന്മാരുണ്ട്

ഭാരതാംബക്കായി ജീവന്‍ കൊടുത്ത് മറ്റൊരു വീര ജവാന്‍ കൂടി മണ്‍മറഞ്ഞു കേണല്‍ സന്തോഷ് മഹാദിക്ക്. ശത്രുവിന്റെ തോക്കില്‍ നിന്നുയരുന്ന വെടിയുണ്ടകളെ ധീരതയോടെ സ്വന്തം നെഞ്ചിലേക്ക് സ്വീകരിച്ച് വീരമൃത്യുവരിച്ചവരാണ് ഓരോ ജവാന്മാരും. കഴിഞ്ഞദിവസം കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ സംസ്‌കാരചടങ്ങുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് ഓരോ രാജ്യസ്‌നേഹിയെയും പുളകംകൊള്ളിയ്ക്കുന്നതാണ്. \'എന്റെ രണ്ടുമക്കളും ആര്‍മിയില്‍ ചേരും, മകള്‍ ഡോക്ടറായും മകന്‍ കമാന്‍ഡോയായും എന്ന്\'. തന്റെ പ്രിയതമന്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്‌തെന്ന് അഭിമാനത്തോടെ മഹാദികിന്റെ ഭാര്യയ്ക്കു പറയാം. ആ ധീരനായ അച്ഛന്റെ മക്കളാണ് തന്റെ മക്കള്‍, ആ അച്ഛന്റെ വഴിയേ നടക്കാന്‍ കൊതിയ്ക്കുന്നവരാണ് ആ മക്കളും.മഹാരാഷ്ട്ര സേദേശിയായ ഇദ്ദേഹം കഴിഞ്ഞ ദീവസം കാശ്മീരിലെ കുപ്‌വാരയില്‍ ത്രീവ്രവാദികളുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
രാജ്യത്തെ ആക്രമിയ്ക്കാനെത്തുന്ന ഓരോ തീവ്രവാദിയും ഭയക്കേണ്ടത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന
വീരപുത്രന്മാരെയല്ല, മറിച്ച് അവരെ വളര്‍ത്തി വലുതാക്കിയ അമ്മമാരെയാണ്. നിങ്ങള്‍ക്ക് അവരെ മാത്രമേ ഇല്ലാതാക്കുവാനാകൂ എന്നത് ഓര്‍മ്മിച്ചുകൊള്ളുക. കാരണം അവര്‍ ചിന്തുന്ന ഒരോതുള്ളിചോരയില്‍നിന്നും ധീരതയോടെ വീരപുത്രന്മാര്‍ ഇവിടെ ജനിയ്ക്കുന്നുണ്ട്.
കേണല്‍ സന്തോഷ് മഹാദിക്കിന്റെ മകള്‍ കാര്‍ത്തികി തന്റെ പിതാവിനു അന്തിമാഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയിലെല്ലാം വൈറലായിരുന്നു. വാക്കുകളേക്കാള്‍ കൂടുതല്‍ സംസാരിയ്ക്കുന്ന ചിത്രം ഈ രാജ്യം കാണേണ്ടതാണ്. കേണല്‍ മഹാദിക്കിന്റെ മകളായ കാര്‍ത്തികി തന്റെ പിതാവിനെപോല്‍ ധീര തന്നെയാണെന്നു ലോകം മുഴുവന്‍ അറിയണം. തീരാദുഃഖത്തിലും അവള്‍ സമചിത്തത കൈവെടിയാത്ത സൈനികന്റെ മകള്‍ ആണെന്നതും, ഓരോ ഭാരതീയരുടെയും മനസ്സിനുള്ളില്‍ മായാതെ ആലേഖനം ചെയ്യപ്പെടണം.
വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് മഹാധിക്കിന്റെ മക്കളെപോലെ ഇവിടെ ജീവന്‍ത്യജിച്ച അനേകം ജവാന്മാരുടടെ വീരപുത്രന്മാരുണ്ട്. തീവ്രവാദികളേ നിങ്ങള്‍ ഭയക്കേണ്ടത് ഇന്ത്യയിലെ അമ്മമാരെയാണ്. വിശക്കുന്ന വയറിന് അന്നത്തോടൊപ്പം
ദേശസ്‌നേഹവും ചേര്‍ത്ത് മക്കളെ ഊട്ടിവലുതാക്കുന്ന അമ്മമാരെ. ഇതുപോലത്തെ അമ്മമാരുള്ളിടത്തോളം കാലം ഭാരതത്തെ ഒരു തീവ്രവാദിയ്ക്കും ഒന്നും ചെയ്യാനാകില്ല.
രാജ്യത്തിന്റെ സൗകര്യം മുഴുവന്‍ ഊറ്റിക്കുടിച്ച്, രാജ്യത്തിനുള്ള ടാക്‌സും വെട്ടിച്ച് കൈക്കൂലിയും വാങ്ങി ജീവിക്കുമ്പോള്‍ ജാതിയും മതവും നോക്കാതെ നമുക്കായി കാവല്‍ നില്‍ക്കുന്നവര്‍ ഉണ്ടെന്ന് ഒന്നറിയുക. നിങ്ങള്‍ സുഖമായി ഉറങ്ങുക നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നുണ്ടെന്നാണ് ഓരോ പട്ടാളക്കാരനും പറയുന്നത്. നമ്മുടെ നല്ല നാളേക്ക് അവരുടെ നല്ല ഇന്നുകള്‍ അവര്‍ സമര്‍പ്പിക്കുകയാണ്. ഭാരതമാതാവിനാണ് അവര്‍ കാവല്‍ നില്‍ക്കുന്നത്. ആ സിരകളില്‍ മതത്തിന് അതീതമായി ഇന്ത്യ എന്ന ഒറ്റവികാരമാണ് ഒഴുകുന്നത്. അവരെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. ഈ വീരജവാന് രാഷ്ട്രത്തിന്റെ പ്രണാമം അര്‍പ്പിക്കാം. ഇല്ല ഇല്ല കേണല്‍ നിങ്ങള്‍ മരിക്കുന്നില്ല. പാവപ്പെട്ട ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ച് ആക്രമിക്കുന്ന തീവ്രവാദികളും സ്ത്രീകളേയും കുട്ടികളേയും മറയാക്കി യുദ്ധംചെയ്യുന്ന ഭീരുക്കളായവരും അറിയുക. വീര ജവാന് മരണമില്ല. ഉതിര്‍ന്നുവീഴുന്ന ഓരോ തുള്ളി ചോരയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരായിരം വീരപുത്രന്മാരുണ്ടാകും തര്‍ക്കമില്ല. കാരണം ഇത് ജനകോടികളുടെ ഇന്ത്യയാണ്. ലക്ഷക്കണക്കിന് വീര ജവാന്‍മാരുടെ ചോര കൊണ്ട് നേടിയതാണീ സ്വാതന്ത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























