സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയ 34 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ തീരദേശസേന തിരിച്ചയച്ചു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയ 34 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ തീരദേശസേന തിരിച്ചയച്ചു. സേനയുടെ \'രാജ്കമല്‍\' എന്ന കപ്പലില്‍ കാരയ്ക്കലില്‍നിന്നാണ് ഇവരെ അയച്ചത്. കാരക്കല്‍, മംഗലാപുരം, കാക്കിനഡ എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിച്ച് അവിടെനിന്ന് ഇവരെ ശ്രീലങ്കന്‍ നാവികസേനയ്ക്ക് കൈമാറി.
ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്ത് ജയിലിലടച്ച നൂറോളം തമിഴ് മത്സ്യത്തൊഴിലാളികളെ ദീപാവലിക്ക് മുന്നോടിയായി വിട്ടയച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























