നിതീഷിന്റെ സത്യപ്രതിജ്ഞയ്ക്ക് ലാലുവിനെ ആലിംഗനം ചെയ്ത കെജ്‌രിവാള്‍ വെട്ടിലായി

ആലിംഗനം ഒഴിവാക്കി കേജരിവാള്‍ പക്ഷേ ലാലു വിട്ടില്ല. പിറകെ ചെന്ന് കെട്ടിപ്പിടിച്ചു.
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലാലു പ്രസാദ് യാദവിനെ ആലിംഗനം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വെട്ടിലായി. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെതിരായ കെജ്‌രിവാളിന്റെ പഴയ ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തു വന്നിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണം വഴി കോടികള്‍ സമ്പാദിച്ച ലാലുവില്‍ നിന്ന് ആ തുക വീണ്ടെടുക്കാന്‍ നടപടിയില്ലെന്നും 25 ലക്ഷം രൂപ പിഴയും ഏതാനും വര്‍ഷങ്ങളുടെ ജയില്‍ശിക്ഷയും മാത്രം നല്‍കിയ നടപടി നിരാശാജനകമാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. പാറ്റ്‌നയില്‍ മഹാസഖ്യത്തിന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലാലുവിനെ ആലിംഗനം ചെയ്ത കെജ്‌രിവാളിനെതിരെ 2013 ഒക്‌ടോബര്‍ മൂന്നിന് പോസ്റ്റ് ചെയ്ത ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്.
അഴിമതി വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീയത്തിലെത്തുകയും ഡല്‍ഹിയെ അഴിമതി മുക്തമാക്കുമെന്നും പ്രഖ്യാപിച്ച കെജ്‌രിവാളിന് എങ്ങനെ ലാലു പ്രസാദ് യാദവിനെപ്പോലൊരാളെ ആലിംഗനം ചെയ്യാന്‍ സാധിക്കുന്നുവെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദിക്കുന്നു. അതേസമയം യുടേണ്‍ നിലപാട് എടുക്കുന്നതില്‍ കെജ്‌രിവാള്‍ പണ്ടേ പ്രശസ്തനാണെന്നാണ് ചില ട്വിറ്റര്‍ ഉപയോക്താക്കളുടെ പരിഹാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























