ഡല്‍ഹിയില്‍ ഗതാഗതതിരക്ക് നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാര്‍ ഫ്രീഡേയുടെ രണ്ടാം ഘട്ടം ഇന്ന്

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും ഗതാഗതത്തിരക്കും നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി സര്‍ക്കാര്‍ വിഭാവനം ചെയ്ത കാര്‍ ഫ്രീ ഡേയുടെ രണ്ടാം ഘട്ടത്തിന് ദ്വാരകയില്‍ തുടക്കമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന സൈക്കിള്‍ റാലിക്കും അദ്ദേഹം നേതൃത്വം നല്‍കി.
രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ ആചരിക്കുന്ന കാര്‍ ഫ്രീഡെയില്‍ മനുഷ്യചങ്ങലയും സൈക്കിള്‍ റാലിയും ഉള്‍പ്പടെ നിരവധി പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ദ്വാരകയിലെ റോഡ് നമ്പര്‍ 202ലെ സെക്ടര്‍ 313 മുതല്‍ 79 വരെയാണ് പരിപാടികള്‍ നടക്കുന്നത്.
ഐ.എ.എസ് ഓഫീസര്‍മാരടക്കം നിരവധി ഉദ്യോഗസ്ഥര്‍ കാര്‍ ഫ്രീ ഡേ യില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇന്ത്യ ഗേറ്റ് മുതല്‍ റെഡ് ഫോര്‍ട്ട് വരെയാണ് കാര്‍ ഫ്രീ ഡേ പരിപാടികള്‍ സംഘടിപ്പിച്ചത്. വളരെ മികച്ച ജനപിന്തുണ ഇതിന് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























