തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌തെന്നതിനു തെളിവായി അടയാളമിടാന്‍ ഇനി മാര്‍ക്കര്‍ പേനകള്‍

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌തെന്നതിനു തെളിവായി ചൂണ്ടുവിരലില്‍ അടയാളമിടാന്‍ വൈകാതെ മാര്‍ക്കര്‍ പേനകളെത്തും. അതോടെ ഇപ്പോഴത്തെ മഷിക്കുപ്പിയും ബ്രഷും അപ്രത്യക്ഷമാകും. 1962 മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മായാത്ത മഷി. തിരഞ്ഞെടുപ്പുകമ്മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മൈസൂര്‍ പെയിന്റ്‌സ് കമ്പനിയുടെ മാര്‍ക്കര്‍ പേനകളുപയോഗിച്ചുള്ള പരീക്ഷണം നടത്തിവരികയാണ്.
ബ്രഷുപയോഗിച്ചിടുന്ന മഷിയടയാളത്തിന് വൃത്തിയില്ലെന്നും ഇത് മാറ്റണമെന്നുമുള്ള യുവാക്കളുടെ ആവശ്യം കണക്കിലെടുത്താണ് മാര്‍ക്കറിലേക്കു മാറാന്‍ തീരുമാനിച്ചത്. പേന സൂക്ഷിക്കാനും കൊണ്ടുനടക്കാനും എളുപ്പമാണെന്നുള്ളതാണ് മറ്റൊരു കാരണം. അഫ്ഗാനിസ്താനില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ മൈസൂര്‍ പെയിന്റ്‌സിന്റെ മാര്‍ക്കര്‍ പേനയാണുപയോഗിച്ചത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും തിരഞ്ഞെടുപ്പാവശ്യത്തിന് മായാത്ത മഷിനല്‍കുന്നത് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷിങ് ലിമിറ്റഡാണ്.
https://www.facebook.com/Malayalivartha
























