ജമ്മു കാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവപ്പ്

ജമ്മു കാശ്മീരില്‍ കുപ്‌വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവപ്പ്. ആക്രമണത്തില്‍ സൈന്യത്തിലെ ലെഫ്. കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന് പരിക്കേറ്റതായി സൈന്യം വ്യക്തമാക്കി.
ഭവാന്‍ ഗ്രാമത്തില്‍ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് വെടിവെപ്പുണ്ടായത്. കൂടുതല്‍ സൈന്യം സ്ഥലത്തെത്തി പോരാട്ടംശക്തമാക്കി. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും പോരാട്ടം തുടരുകയാണ്.
പരിക്കേറ്റ ഉദ്യോഗസ്ഥനെ ദ്രുഗ്മുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി വക്താവ് വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് ഇടയില്‍ ഇത് രണ്ടാം തവണയാണ് സമാന ആക്രമണമുണ്ടാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























