പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുള്‍പ്പെടെ 3 പേര്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്ന് അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. കാണ്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബക്കുട്ടന്‍(22) ദീപക് എന്നവരുള്‍പ്പെടെ 11 കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം കാണ്‍പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് പോലീസ് കണ്ടെത്തിയത്. പ്രതികള്‍ എല്ലാവരും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടിക്ക് മിഠായിയും പൈസയും തരാമെന്ന് പറഞ്ഞ് റെയില്‍വേ പാളത്തിനടുത്തേക്ക് കൊണ്ടുപോവുകയും. തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതിനാല്‍ തല കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു.
തുടര്‍ന്ന് പ്രതികള്‍ തന്നെ കുട്ടിയുടെ രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. ഇതേ സമയം പോലീസും രക്ഷിതാക്കളും കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പാളത്തിനടുത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണുന്നില്ലെന്ന് അതേ ദിവസം മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























