എയര്‍ ഇന്ത്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ റാഞ്ചല്‍ ഭീഷണി

എയര്‍ ഇന്ത്യയുടെ വിമാനം റാഞ്ചുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി. ഈ മാസം 28 നു മുംബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനം റാഞ്ചുമെന്നാണ് ഭീഷണി. എയര്‍ ഇന്ത്യയുടെ മുംബൈയിലെ കോള്‍ സെന്ററിലേയ്ക്കാണ് മുന്നറിയിപ്പായി ഫോണ്‍ സന്ദേശമെത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.
പാരീസ് ഭീകരാക്രമണത്തിനു ശേഷം മിക്ക രാജ്യങ്ങള്‍ക്ക് നേരെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയതോടെ ഇന്ത്യയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. വിമാനത്താവളങ്ങള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനറാഞ്ചല്‍ ഭീഷണി വന്നതോടെ സുരക്ഷ കുറച്ചു കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























