ജമ്മു കശ്മീരിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം. വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. പൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.നിലത്ത് വീണയുടന്‍ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ മേഖലയില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. ഇതുകാരണം പല വിമാനങ്ങള്‍ക്കും ജമ്മു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിരുന്നില്ല.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ പെട്ടവരെ ജീവനോടെ രക്ഷപ്പെടുത്താനാവുമോ എന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ളസൂചന.
ഇന്ത്യയിലെ പ്രധാന തീര്‍ഥാടക കേന്ദ്രങ്ങളിലൊന്നായ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ആയിരത്തോളം പേരാണ് ദിനം പ്രതി സന്ദര്‍ശനത്തിനെത്തുന്നത്. നവരാത്രി നാളുകളില്‍ ലക്ഷങ്ങള്‍ ഇവിടെ തീര്‍ഥാടനത്തിനെത്തിയിരുന്നു.
സ്വകാര്യ ടൂര്‍ ഓപറേറ്റിങ് കമ്പനിയായ ഹിമാലയന്‍ ഹേലി സര്‍വീസസിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























