ന്യുമോണിയയ്ക്ക് ഇരുമ്പ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച് മന്ത്രവാതിയുടെ ചികിത്സ;പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശിലെ ഷ്യോപൂര് ജില്ലയിലാണ് സംഭവം നടന്നത്. ന്യുമോണിയ ബാധിച്ച കുട്ടിയെ രക്ഷിതാക്കള്‍തന്നെയാണ് ചികിത്സയ്ക്കായി മന്ത്രവാദിയുടെ അരികിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ശേഷം മന്ത്രവാദി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പി കോണ്ട് കുട്ടിയുടെ കൈകാലുകളിലും പുറത്തും പൊള്ളലേല്‍പ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയിലായ കുട്ടിയെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ് വെന്ത നിലയില്‍ 48 പാടുകള്‍ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























