പൈലറ്റ് ആറ്റിങ്ങല്‍ സ്വദേശിനി സുമിത വിജയ്... ജമ്മു കാശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെട്ടു; മോശം കാലാവസ്ഥയും അപകടത്തിന് കാരണം

ജമ്മു കശ്മീരിലെ കത്രയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മലയാളി വനിതാ പൈലറ്റടക്കം ഏഴുപേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ബാക്കിയുള്ളവരെല്ലാം തന്നെ തീര്‍ത്ഥാടകരാണ്. ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലിക്കോപ്റ്ററാണിത്.
കത്രയില്‍ നിന്ന് സഞ്ജിചട്ടിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തീപിടിക്കുകയായിരുന്നു. എന്നാല്‍, ഹെലികോപ്റ്റര്‍ തീപിടിക്കാനിടയായ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. സാങ്കേതിക തകരാറായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മോശം കാലാവസ്ഥയും അപകടത്തിന് കാരണമായിരിക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്.
ആറ്റിങ്ങല്‍ അവനവനഞ്ചേരി സ്വദേശി സുമിത വിജയാണ് അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടറിന്റെ പൈലറ്റ്. വ്യോമസേനയില്‍ നിന്നും വിരമിച്ച ഇവര്‍ ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലിക്കോപ്റ്ററില്‍ ജോലി ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























