ക്ലാസ് മുറിയില്‍ മദ്യസേവ നടത്തിയ 4 പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ക്ലാസ് മുറിയില്‍ വച്ച് ബിയര്‍ കുടിച്ചതിന് നാലു പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെ നാമക്കല്ലിലുളള സ്‌കൂളില്‍ നിന്ന് പുറത്താക്കി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.
കനത്ത മഴയെത്തുടര്‍ന്ന് നവംബര്‍ 16ന് സ്‌കൂളിന് അവധി നല്‍കുകയും അന്നേ ദിവസം നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ നവംബര്‍ 21ലേക്ക് മാറ്റുകയും ചെയ്തിരുന്നു. പക്ഷേ കംപ്യൂട്ടര്‍ സയന്‍സ് ബാച്ചിലെയും ബിസിനസ് മാത്തമാറ്റിക്‌സ് ബാച്ചിലെയും ചില വിദ്യാര്‍ഥികള്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്‌കൂളിലെത്തിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ഇവര്‍ ശീതള പാനീയത്തിന്റെ കുപ്പികളില്‍ കൊണ്ടുവന്ന ബിയര്‍ ക്ലാസ് മുറിയില്‍ വച്ച് കുടിക്കുകയായിരുന്നു. അമിതമായി ബിയര്‍ കുടിച്ചതിനെത്തുടര്‍ന്ന് ഇതില്‍ നാലു വിദ്യാര്‍ഥികള്‍ ബോധംകെട്ടു. ഇത് അന്ന് സ്‌കൂളിലുണ്ടായിരുന്ന അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ അടുത്തുളള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാവുകയും ചെയ്തു. ഇക്കാരമത്താലാണ് നാലുുപേരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























