ധീര ജവാന് കണ്ണീരോടെ വിട

ജമ്മു കശ്മീരില്‍ അനന്ദ്‌നാഗ്, കുപ്‌വാര, രജൗരി ജില്ലകളില്‍ ഭീകരരുമായിനടന്ന ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാന്‍ കൊയിലാണ്ടി ചേലിയ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷാ(26)ണ് മരിച്ചത്. കരസേനാ പട്രോളിങ് സംഘത്തിനു നേരെയയിരുന്നു ഇവിടെ ആക്രമണം നടന്നത്. വെടിയേറ്റ സുബിനേഷിനെ ഉടന്‍തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനന്ദ്‌നാഗിലെ സിലിഗാം ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരരായ സര്‍താജ് അഹമ്മദ് ലോണ്‍, അദില്‍ അഹമ്മദ് ഷെയ്ഖ്, തന്‍വീര്‍ അഹമ്മദ് ഭട്ട് എന്നിവരും കൊല്ലപ്പെട്ടു. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിലാണു മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. അടുത്തമാസം 20നു സുബിനേഷിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞു കാശ്മീരിലേക്കു മടങ്ങിയത്. വിവാഹത്തിനായി അഞ്ചിനു നാട്ടിലെത്താനിരിക്കുകയായിരുന്നു. പിതാവ്: കുഞ്ഞിരാമന്‍, മാതാവ്: ശോഭന. സഹോദരി: സുഭിഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























