ആമിര്‍ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് അസഹിഷ്ണുത അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ആമിര്‍ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെയും മോദിയെയും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത അനുഭവപ്പെടുന്നുവെന്ന് പറയുന്നവരെ ഭീഷണിപ്പെടുത്താതെ അവരെ ഇത്തരത്തില്‍ അസ്വസ്ഥരാക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അങ്ങനെ ചെയ്യുന്നതാണ് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെന്ന ആമിര്‍ഖാന്റെ പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും വന്ന പ്രസ്താവനക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























