ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്‌കല്‍ അറസ്റ്റില്‍

ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്‌കല്‍ അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്‌പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സി അധികൃതര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
എന്നാല്‍ ഭട്കല്‍ അറസ്റ്റിലായ വിവരം സ്ഥിരീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. കഴിഞ്ഞയാഴ്‌ച അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ അബ്‌ദുള്‍ കരിം തുണ്ടയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാസിന്‍ ഭട്‌കലിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.
ഭട്‌കലിന് ബോധ്‌ഗയയില്‍ നടന്ന സ്‌ഫോടനങ്ങളിലും പ്രധാന പങ്കുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു. ഡല്‍ഹി, പൂനെ, ബാംഗ്ലൂര്‍ , ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടന കേസുകളിലെ പ്രതിയാണ് ഭട്കല്‍.
കര്‍ണാടകയിലെ ഭട്‌കല്‍ സ്വദേശിയായ യാസിന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഇയാളുടെ രണ്ട് സഹോദരന്‍മാരും ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകനേതാക്കളാണ്.
https://www.facebook.com/Malayalivartha


























