മോഡിജി പ്ലീസ് ഒരു സെല്‍ഫി... മോഡിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനായി ഒരു മത്സരം തന്നെ സംഘടിപ്പിച്ചു. വിദേശ സന്ദര്‍ശനങ്ങളില്‍ സെല്‍ഫി ചിത്രങ്ങളെടുക്കാനുള്ള മോഡിയുടെ താല്‍പ്പര്യത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ പക്ഷേ അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയ്ക്ക് വേണ്ടി ഉന്തും തള്ളും നടത്തുകയാണ് ചെയ്തതു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് മോഡി ബിജെപി ഓഫീസിലെത്തിയത്. ഈ ആഘോഷം ദീപാവലി സമയത്ത് നടത്തോണ്ടതായിരുന്നു. ഇപ്പോഴെങ്കിലും നടത്തിയത് നന്നായി. ഇല്ലെങ്കില്‍ ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് മോഡി പറഞ്ഞു. ഉത്സവങ്ങള്‍ സമൂഹത്തിന് ദിശാബോധവും കരുത്തും പകരുന്നതാണെന്നും മോഡി പറഞ്ഞു. ബിജെപി പ്രസിഡന്റ് അമിത് ഷാ, മന്ത്രിമാരായ അറുണ്‍ ജെയ്റ്റലി, വെങ്കയ്യാ നായിഡു എന്നിവരും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























