പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ശിവരാജ്‌സിങ് ചൗഹാന്‍

മധ്യപ്രദേശ് മുഖ്യമന്ത്രി കസേരയില്‍ ശിവരാജ്‌സിങ് ചൗഹാന്‍ ഒരു ദശകം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ്സിന്റെ ദിഗ് വിജയ്‌സിംഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് 56കാരനായ ഈ ബിജെപി നേതാവ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് സംസ്ഥാനം ഒരുപാട് മുന്നേറിയെന്നും പക്ഷേ വിദ്യാഭ്യാസആരോഗ്യമേഖലകളില്‍ മധ്യപ്രദേശ് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ചൗഹാന്‍ ഭോപ്പാലില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ താന്‍ സംതൃപ്തനാണ് എങ്കിലും പിന്നോക്ക സംസ്ഥാനമായിരുന്ന മധ്യപ്രദേശ് ഒരു വികസിത സംസ്ഥാനമായി മാറണമെങ്കില്‍ ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സംസ്ഥാനത്തെ അധ്യാപകരുടേയും ഡോക്ടര്‍മാരുടേയും കുറവ് ചൂണ്ടിക്കാട്ടിക്കൊണ്ട് ചൗഹാന്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നിരവധി ആശുപത്രികള്‍ തുടങ്ങിയിരുന്നുവെങ്കിലും യോഗ്യതയുള്ള ജീവനക്കാരുടെ കുറവ് ഇവയുടെ നടത്തിപ്പിനെ ബാധിച്ചു. ഇത് മറികടക്കാനായി സംസ്ഥാനത്ത് ഏഴ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉടന്‍ തുറക്കുമെന്ന് ചൗഹാന്‍ അറിയിച്ചു. ഭരണത്തിന്റെ ആരംഭഘട്ടത്തില്‍ റോഡ്,വൈദ്യുതി,ജലസേചനം തുടങ്ങിയ മേഖലകളിലാണ് തന്റെ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























