രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല; ആമിറിനെ പിന്തുണച്ച് ഷാരൂഖ്

അസഹിഷ്ണുത വിഷയത്തില്‍ ഒരു സംഘം ആള്‍ക്കാരുടെ വാക്‌പോരിന് ഇരയായിക്കൊണ്ടിരിക്കുന്ന ആമിര്‍ ഖാന് ഷാരൂഖ് ഖാന്റെ പിന്തുണ. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.
രാജ്യത്തിന് വേണ്ടി നല്ലതു ചിന്തിക്കുന്നതിലൂടെയും നല്ലതു പ്രവര്‍ത്തിക്കുന്നതിലൂടെയും രാജ്യ സ്‌നേഹം തെളിയിക്കാനാകും. മറ്റൊരു രീതിയിലും ഒരു വ്യക്തി തന്റെ രാജ്യസ്‌നേഹം തെളിയിക്കേണ്ടതില്ല.
കൃത്യമായി അറിയാവുന്ന കാര്യങ്ങളെ കുറിച്ച മാത്രമേ സംസാരിക്കാവു എന്ന് ഇപ്പോള്‍ തനിക്ക് മനസിലായി. എല്ലാ വിഷയത്തെ കുറിച്ചും സംസാരിക്കേണ്ട ആവശ്യം തനിക്കില്ല. 25 വര്‍ഷത്തിലധികമായി ഞാനിവിടെ ഉള്ളതുകൊണ്ട് എന്തിനെക്കുറിച്ചും എനിക്ക് സംസാരിക്കാം എന്നു ചിലര്‍ ധരിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























