ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നീട്ടി

ഷീന ബോറ വധക്കേസില്‍ പ്രമുഖ മാദ്ധ്യമ ഉടമസ്ഥനായ പീറ്റര്‍ മുഖര്‍ജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഡിസംബര്‍ 14 വരെ നീട്ടി. ഡിസംബര്‍ 3 വരെയായിരുന്നു ഇന്ദ്രാണി, സഞ്ജയ്, ശ്യാവര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി. അതാണ് ഇപ്പോള്‍ മുംബയ് പ്രത്യേക കോടതി നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 19നാണ് സി.ബി.ഐ പീറ്ററിനെ അറസ്റ്റ് ചെയ്തത്. 2012 ഏപ്രില്‍ 24ന് മുംബൈക്ക് സമീപം റായ്ഗഡില്‍ 24കാരിയായ ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തുകയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ സഹായത്തോടെ കാടിനുള്ളില്‍ കുഴിച്ചിടുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























