റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കാനും തുക മടക്കി നല്‍കാനുമായി റെയില്‍വേ പ്രത്യേക കൗണ്ടറുകള്‍ തുറന്നു

റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കാനും തുക മടക്കിനല്‍കാനും റെയില്‍വേ പ്രത്യേക കൗണ്ടറുകള്‍ തുറന്നു. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളിലൊന്നാണ് ഇതിനു നീക്കിവെക്കുന്നത്.
ഇതോടെ ടിക്കറ്റ് റദ്ദാക്കലും തുക മടക്കിവാങ്ങലും എളുപ്പമാകും. 24 മണിക്കൂറിനുള്ളില്‍ പുറപ്പെടുന്ന വണ്ടികളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് സൗകര്യം ലഭ്യമാകുക. നവംബര്‍ 12 മുതല്‍ റെയില്‍വേ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് ചെലവേറി. റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ക്ലാസുകള്‍ക്കും അതുവരെയുണ്ടായിരുന്ന റദ്ദാക്കല്‍ നിരക്കിന്റെ ഇരട്ടിയാണ് ഈടാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























