രണ്ട് ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

അസമില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ദിബ്രുഗഡ് ജില്ലയിലെ ലഹോവല്‍ മേഖലയിലാണ് സംഭവം. ഭൈജന്‍ അലി, സഫര്‍ അലി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോവലിലെ ബെബെജിയ ഗ്രാമവാസിയാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ മൂന്നാം തീയതിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.
വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഒറ്റയ്ക്ക് കടയിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് പറയുന്നു. ക്ഷീണിച്ച് അവശയായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ഒടുവില്‍ പ്രതികള്‍ ദിബ്രുഗഡ് നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടക്കവേയാണ് ഒരു തേയില എസ്റ്റേറ്റില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പതിനാലുകാരിയെ കണ്ടെത്തുന്നത്. ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബോധം നഷ്ടപ്പട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് എത്തി അസം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha