ലോകസഭയില്‍ നിന്ന് പ്രധാനമന്ത്രി ഇറങ്ങിപ്പോയി

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ വി കെ സിംഗിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുക്കാല്‍ മണിക്കൂറോളമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തടസപ്പെട്ടത്. ബഹളം വച്ച പ്രതിപക്ഷത്തോട് ശാന്തരാകാന്‍ സ്പീക്കര്‍ പറഞ്ഞെങ്കിലും അത് അവഗണിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി ഇങ്ങിപ്പോയത്.
ചോദ്യോത്തരവേള ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം വി കെ സിംഗിന്റെ രാജി ആവശ്യവുമായി ബഹളം തുടങ്ങിയിരുന്നു. സ്പീക്കറിന്റെ ഡയസിനടുത്തെത്തിയ പ്രതിപക്ഷാംഗങ്ങള്‍ വി കെ സിംഗിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. പ്രതിഷേധം രേഖപ്പെടുത്താന്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ട് പുറത്ത് ഇറങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























