സുഷമ സ്വരാജ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കും, അഫ്ഗാന്‍ ഉച്ചകോടിക്കായിട്ടായിരിക്കും സുഷമ പാകിസ്ഥാന്‍ സന്ദര്‍ശിക്കുക

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അടുത്തയാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ ഡിസംബര്‍ ഏഴിനും എട്ടിനും നടക്കുന്ന 27 രാഷ്ട്ര അഫ്ഗാന്‍ ഉച്ചകോടിക്കായിട്ടായിരിക്കും സുഷമ പാകിസ്ഥാന്‍ സന്ദര്‍ശിക്കുക. ഉച്ചകോടിക്ക് ഇന്ത്യയ്ക്ക് ക്ഷണമുണ്ടെങ്കിലും ആരാണ് പങ്കെടുക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
പാരീസിലെ കാലാവസ്ഥാ ഉച്ചകോടിക്കെതിരെ നരേന്ദ്ര മോഡിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായാണ് വിദേശകാര്യ മന്ത്രിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























