ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവ രാജ്ഭവനിലെ ലിഫ്റ്റില്‍ കുടുങ്ങി

അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവ രാജ്ഭവനിലെ ലിഫ്റ്റില്‍ കുടുങ്ങി. ലിഫ്റ്റില്‍ ഫാനും ലൈറ്റും ഇല്ലാതെ ഗവര്‍ണര്‍ മൂന്നു മിനിറ്റ് കുടുങ്ങിയെന്നു കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫോണില്‍വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു വൈദ്യുതി പുനഃസ്ഥാപിച്ചെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. അരുണാചലിലെ വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമതയെയും വൈദ്യുതി തടസത്തെയും ലിഫ്റ്റ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























