വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ചേക്കും

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത ആഴ്ച പാകിസ്താന്‍ സന്ദര്‍ശിച്ചേക്കും. ഇസ്ലാമാബാദില്‍ ഡിസംബര്‍ ഏഴിനും എട്ടിനും നടക്കുന്ന 27 രാഷ്ട്രങ്ങളുടെ അഫ്ഗാന്‍ ഉച്ചകോടിക്കായിട്ടാണ് സുഷമ പാകിസ്താന്‍ സന്ദര്‍ശിക്കുക. ഉച്ചകോടിക്ക് ഇന്ത്യക്ക് ക്ഷണമുണ്ടെങ്കില്‍ പ്രതിനിധിയായി ആരാണ് പങ്കെടുക്കുകയെന്ന് തീരുമാനിച്ചിരുന്നില്ല. സുഷമാ സ്വരാജിനെ അയയ്ക്കാനാണ് ഇപ്പോള്‍ ഇന്ത്യ ആലോചിക്കുന്നത്.
പാരീസില്‍ നടക്കുന്ന ലോകാ കാലാവസ്ഥാ ഉച്ചകോടിയില്‍ നവാസ് ഷെരീഫും നരേന്ദ്ര മോഡിയും സൗഹൃദ കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ റഷ്യയിലെ ഉഫയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് അവസാനമായി ഇന്ത്യപാക് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. തുടര്‍ന്ന് ഉഫ കരാര്‍ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച തീരുമാനിച്ചു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ തട്ടി ചര്‍ച്ച ഉപേക്ഷിക്കുകയായിരുന്നു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത ആഴ്ച പാകിസ്താന്‍ സന്ദര്‍ശിച്ചേക്കും. ഇസ്ലാമാബാദില്‍ ഡിസംബര്‍ ഏഴിനും എട്ടിനും നടക്കുന്ന 27 രാഷ്ട്രങ്ങളുടെ അഫ്ഗാന്‍ ഉച്ചകോടിക്കായിട്ടാണ് സുഷമ പാകിസ്താന്‍ സന്ദര്‍ശിക്കുക. ഉച്ചകോടിക്ക് ഇന്ത്യക്ക് ക്ഷണമുണ്ടെങ്കില്‍ പ്രതിനിധിയായി ആരാണ് പങ്കെടുക്കുകയെന്ന് തീരുമാനിച്ചിരുന്നില്ല. സുഷമാ സ്വരാജിനെ അയയ്ക്കാനാണ് ഇപ്പോള്‍ ഇന്ത്യ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha