മഹാരാഷ്ട്രയില്‍ തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു കിട്ടാനായി യോഗ പരീക്ഷ

മഹാരാഷ്ട്രയിലെ യേര്‍വാഡ ജയില്‍പ്പുള്ളികള്‍ക്ക് തടവുകാലാവധി കുറയ്ക്കാനുള്ള എളുപ്പ മാര്‍ഗവുമായി അധികൃതര്‍ രംഗത്ത്. യോഗ പരീക്ഷയില്‍ വിജയം കാണുന്ന തടവുകാര്‍ക്ക് മൂന്ന് മാസംവരെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.
യോഗ വിഷയത്തില്‍ എഴുത്തു പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയുമാണ് തടവുകാരെ കാത്തിരിക്കുന്നത്. രണ്ട് വിഭാഗത്തിലും ജയില്‍ മേധാവിയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ആദ്യ പരീക്ഷ ജനുവരിയില്‍ നടക്കുമെന്ന് മഹാരാഷ്ട്ര ജയില്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഭുഷന്‍കുമാര്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും രണ്ടുവീതം പരീക്ഷകള്‍ നടത്താനാണ് തീരുമാനം. തടവുകാരുടെ ആരോഗ്യ, മാനസിക ബലങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























