ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഐ.എസ്

ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്റ് ഇറാഖ്. ബ്ലാക്ക് ഫ്‌ലാഗ്‌സ് എന്ന ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലാണ് ഐ.സിന്റെ പരാമര്‍ശം. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നിരവധി രാഷ്ട്രങ്ങളിലും ആക്രമണത്തിനു ലക്ഷ്യമിടുന്നുണ്ടെന്നും ഐ.എസ്. ഇറാഖിനും സിറിയക്കും പുറത്തേക്ക് ആക്രമണം നടത്തുമെന്നും ഐ.എസ് ഭീഷണിയുണ്ട്.
ഐ.എസ് ആശയങ്ങള്‍ പിന്തുണച്ച് നിരവധി ഇന്ത്യാക്കാര്‍ ഇറാഖിലും, സിറിയലും ഭീകര സംഘടനയില്‍ ചേര്‍ന്നു കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷമാണ് രാജ്യത്ത് ഐ.എസ്സിന്റെ ആക്രമണ ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ഇന്ത്യയിലെ ബീഫ് വിവാദത്തെ പറ്റിയും ഐ.എസ് സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























