ചെന്നൈയിലെ കനത്തമഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

കനത്തമഴയും വെള്ളപ്പൊക്കവും ചെന്നൈ നഗരങ്ങളെ ദുരിതക്കയത്തിലാക്കിയതോടെ കേരളത്തിലേക്കുള്ള മൂന്നു ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. തിരുവനന്തപുരം മെയില്‍, ആലപ്പുഴ എക്‌സ്പ്രസ്, മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. ചെന്നൈ ബീച്ച്-താംബരം-ചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
തീരസേന രക്ഷാപ്രവര്‍ത്തനത്തിനായി ചില പ്രദേശങ്ങളില്‍ ബോട്ട് ഇറക്കി. തീരദേശസേന, ദേശീയ ദുരന്തനിവാരണസേന, കരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാനണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























