പ്രളയം: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ചെന്നൈയിലെത്തി

കനത്തമഴയും വെള്ളപ്പൊക്കവും മൂലം ദുരിതക്കയത്തിലായ തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ചെന്നൈ ആര്‍ക്കോണത്തെത്തിയ പ്രധാനമന്ത്രി വെള്ളപ്പൊക്ക-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭക്ഷ്യവിതരണത്തിനു മഴ പ്രതികൂലമാകുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയ്ക്കാണു തമിഴ്‌നാട് സാക്ഷ്യംവഹിക്കുന്നതെന്നും വെള്ളപ്പൊക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























