പ്രധാനമന്ത്രി വീണ്ടും ഫോട്ടോഷോപ്പ് വിവാദത്തില്‍; ഇത്തവണ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വക

ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തിയ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നെന്ന ആരോപണങ്ങള്‍ ശരിവച്ച് പുതിയ വിവാദം.
തമിഴ്‌നാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററിലിരുന്ന് കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സര്‍ക്കാറിന്റെ ഔദ്യോഗിക സ്ഥാപനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഫോട്ടോഷോപ്പ് ചിത്രത്തിന്റെ കര്‍ത്താവ്. പ്രളയത്തില്‍ മുങ്ങിയ തമിഴ്‌നാടിനെ മോദി നിരീക്ഷിക്കുന്ന ചിത്രമാണ്. എന്നാല്‍ അവിശ്വനീയമായ വ്യക്തതയാണ് കണ്ണാടിക്കുള്ളിലൂടെയുള്ള കാഴ്ചകള്‍ക്കുള്ളത്.
ഇതെങ്ങനെയെന്ന് അത്ഭുതപ്പെട്ട് അന്വേഷിക്കാനിറങ്ങിയവര്‍ക്കാണ് ഒറിജിനല്‍ വീണ് കിട്ടിയത്. അതും ഇതേ പി.ഐ.ബിയില്‍ നിന്ന്. നേരത്തെ അവര്‍ തന്നെ പോസ്റ്റ് ചെയ്ത ചിത്രത്തെ ഫോട്ടോഷോപ്പ് ചെയ്ത് ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുകയായിരുന്നു അവര്‍ എന്നാണ് കരുതുന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മാറ്റം വരുത്തിയ ചിത്രം പിന്‍വലിച്ചെങ്കിലും ഒരു വിശദീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























