ഹരിയാനയില്‍ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം

ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം. ട്രക്ക് തൊഴിലാളിക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. മേവാദില്‍ നിന്ന് പല്‍വാല്‍ വഴി ഉത്തര്‍പ്രദേശിലെ അലിഗഡിലേക്ക് പോവുകയായിരുന്ന ട്രക്കിന് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു.
െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധം ഉപയോഗിച്ച് ക്ലീനറെ അക്രമിച്ച സംഘം ട്രക്ക് അടിച്ച് തകര്‍ത്തു. ട്രക്കില്‍ സൂക്ഷിച്ചിരുന്നത് ഒട്ടകമാംസം ആണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
വാഹനത്തില്‍ നിന്ന് ഒട്ടകത്തിന്റെ തോലും എല്ലുകളും കണ്ടെടുത്തു. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























