ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഭീകരരും അതിര്‍ത്തി രക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വന്‍ ആയുധശേഖരവുമായി നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തിയ ശ്രമമാണ് സൈന്യം തകര്‍ത്തത്.
രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് നുഴഞ്ഞുകയറ്റക്കാര്‍ക്കായി സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്. പൂഞ്ച് മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മെഹ്ത അറിയിച്ചു. .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























