അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനു ബിഎസ്എന്എലിന്റെ ജപ്തി നോട്ടിസ്

ഫോണ്‍ ബില്‍ 1029രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനു ബിഎസ്എന്‍എലിന്റെ റവന്യൂ റിക്കവറി നോട്ടിസ്. അബ്ദുള്‍ കലാമിന്റെ സ്വത്തുക്കളും ജംഗമ വസ്തുക്കളും മറ്റും ജപ്തി ചെയ്യുമെന്നാണ് ബിഎസ്എന്‍എലിന്റെ അറിയിപ്പ്. പല തവണ നോട്ടീസ് അയച്ചിട്ടും ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബിഎസ്എന്‍എല്‍ നടപടിക്ക് മുതിരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്.
രാഷ്ട്രപതി കാലാവധിക്കു ശേഷവും അബ്ദുള്‍ കലാമം തിരുവനന്തപുരത്തെത്തിയാല്‍ രാജഭവനിലെ അന്തപുരി സ്യൂട്ടിലെത്തിയിരുന്നപ്പോള്‍ വരുത്തിവെച്ച ഫോണ്‍ ബില്‍ കുടിശികയാണ് ഇപ്പോള്‍ ജപ്തി നടപടിക്ക് കാരണമാകുന്നത്. ജപ്തി നടപടിക്ക് റവന്യൂ റിക്കവറി തഹസില്‍ദാരെയാണ് ബിഎസ്എന്‍എല്‍ ചുമതലപെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ മേളയില്‍ പങ്കെടുത്ത് ബില്‍ കുടിശിക തീര്‍ക്കാന്‍ കഴിയുമെന്നും ബിഎസ്എന്‍എലിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























