രാജ്യ പുരോഗതിക്ക് സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മോഡി

രാജ്യ പുരോഗതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിന്ദുസ്ഥാന്‍ ടൈമ്‌സിന്റെ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വികസനത്തിനുപരി രാജ്യവികസനം സംസ്ഥാനങ്ങള ആശ്രയിച്ചാണ്.
സംസ്ഥാനങ്ങളിലാണ് മുന്നേറ്റവും വളര്‍ച്ചയും ഉണ്ടാകേണ്ടത്. അവിടെയുണ്ടാകുന്ന വികസനം പ്രതിഫലിക്കുന്നത് രാജ്യത്തിന്റെ അഭിവൃത്തിയിലായിരിക്കും. സംസ്ഥാനങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ബീഹാറിന്റെ വികസനത്തിനായി കേന്ദ്രം രണ്ട് റെയില്‍വേ ഫാക്ടറികളാണ് അനുവദിച്ചത്.
കൂടാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും വണ്ണം പല ന്യൂതന പദ്ധതികളും കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. നാല്‍പത് ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ എല്‍.പി.ജി.ഗ്യാസ് സിലിണ്ടറുകള്‍ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























