അന്തരീക്ഷമലിനീകരണ തോത് നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ ഇനി സ്വകാര്യവാഹനം ഒന്നിടവിട്ട ദിവസമേ ഇറക്കാന്‍ പാടുള്ളൂ

ഡല്‍ഹിയില്‍ അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, അടുത്ത മാസം ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമമേ റോഡിലിറങ്ങാനാകൂ. ഒറ്റ, ഇരട്ട റജിസ്‌ട്രേഷന്‍ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.
ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന ഇതരസംസ്ഥാന റജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. അടിയന്തര സര്‍വീസുകള്‍ക്ക് ഇളവു നല്‍കും. മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമര്‍ശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ്് കേജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഈ തീരുമാനമെടുത്തത്. മലിനീകരണ തോത് കുറയ്ക്കുന്നതിനു സ്വീകരിച്ച നടപടികള്‍ ഈ മാസം 21ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























