പ്രളയത്തിനിടയിലും അമ്മ പ്രചരണം കളിയാക്കി സോഷ്യല്‍ മീഡിയ

അമ്മയുടെ പോസ്റ്ററുകളുമായി ലോറി തലങ്ങും വിലങ്ങും പായുന്നു. വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിലും അമ്മയുടെ ചിത്രം. നൂറ്റാണ്ടിലെ പ്രളയക്കെടുതിയില്‍ ചെന്നൈ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ഈ നിലവാരമില്ലാത്ത രാഷ്ട്രീയക്കളികളുമായി പാര്‍ട്ടികള്‍. നാടെങ്ങും പ്രാര്‍ത്ഥനയും സഹായങ്ങള്‍ എത്തിക്കാനുള്ള തിരക്കുകളും ഇതിനിടയിലും രാഷ്്ട്രീയം തിരുകികയറ്റാനുള്ള ശ്രമത്തിനെ കളിയാക്കി , സോഷ്യല്‍മീഡിയ . നഗരം വെള്ളത്തില്‍ മുങ്ങുമ്പോള്‍ മുഖ്യമന്ത്രി ജയലളിതയെ സൂപ്പര്‍ താരമാക്കാനാണ് ചിലരുടെ ശ്രമം.
മിക്കയിടത്തും ഭക്ഷണപ്പൊതികളുമായിപ്പോകുന്ന ലോറികളും മറ്റും പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയാണ് പോസ്റ്ററുകള്‍ പതിക്കുന്നത്.കഴിഞ്ഞ ദിവസം ബാഹുബലി പോസ്റ്ററില്‍ ജയലളിതയുടെ പടം വച്ച ഫ്‌ലക്‌സ് ബോര്‍ഡ് വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പ്രളയബാധിത മേഖലയിലേക്ക് സഹായങ്ങളുമായി പോകുന്ന ലോറിയുടെ മുന്നില്‍ മുഖ്യമന്ത്രി ജ.യലളിതയുടെ ഫോട്ടോ പതിച്ച ബാനര്‍, പാഴ്‌സലുകളില്‍ ഫോട്ടോ ഇങ്ങനെ കിട്ടാവുന്നിടത്തെല്ലാം അമ്മയുടെ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നു.
രോഗിയുമായി പായുന്ന ആംബുലന്‍സിന്റെ പുറകെ ട്രാഫിക് ഒഴിവാക്കാന്‍ വെച്ച് പിടിക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ. അത് പോലെ ഒന്ന് എന്നു പറഞ്ഞാണ് ആഷിക്ക് ഇതിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ മറ്റൊന്നും നോക്കാതെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും സ്വന്തം വീടു വരെ തുറന്നു കൊടുക്കുകയും ചെയ്ത സ്ഥലത്താണ് ഉഖ്യമന്ത്രിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രവൃത്തി. ഇതിനെയൊന്നും വിമര്‍ശിച്ചിട്ടും കാര്യമില്ല. ഇങ്ങനെയാണ് പാര്‍ട്ടികള്‍ സ്വയം അപഹാസ്യരാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























